ഇൻസ്റ്റാഗ്രാമിലൂടെ ഏറെ വിഷമം നിറഞ്ഞ പോസ്റ്റുകളും കുറിപ്പുകളും പങ്കുവെച്ച തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയാണ് എന്ന് പറഞ്ഞ് രംഗത്തെത്തി ഇരിക്കുകയാണ് സിനിമാതാരം അനുശ്രീ. കഴിഞ്ഞ ദിവസം ഒരുപാട് തകർന്നുപോയ ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ചയിലൂടെയാണ് താൻ കടന്നുപോയതെന്ന് കുറിപ്പിലൂടെ അനുശ്രീ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ നിന്നും താരം താൽക്കാലികമായി ഇടവേള എടുക്കുന്നു എന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്.
മനസ്സ് വിഷമിപ്പിക്കുന്ന എന്തോ ഒന്ന് അനുശ്രീക്ക് കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നും മുറിവുണങ്ങി നടി എത്രയും വേഗം തിരിച്ചു വരട്ടെ എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അനുശ്രീയുടെ പുതിയ തീരുമാനത്തിന് ‘വേഗം തിരിച്ചു വരൂ’, ‘എന്തുപറ്റിയെന്ന് ഞങ്ങളോട് പറയൂ’,’ മിസ് യു അനുചേച്ചി’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ഭയം നിറഞ്ഞ ദിനങ്ങൾ കടന്നുപോയെന്നും പുതിയ തുടക്കത്തിനുള്ള സമയം സമയമായെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. ഒരുപാട് സ്നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കൾക്കും വേണ്ടി സന്തോഷമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ഇനി ഒരിക്കലും താൻ ദുഃഖിക്കില്ലെന്നും താരം പറയുന്നു.
സമൂഹമാധ്യമങ്ങളിൽ അനുശ്രീ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“ഒരുപാട് തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെകാത്തിരിക്കുകയായിരുന്നു. പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്ക് ഉറപ്പായി, അതിനാൽ ഞാൻ മുന്നോട്ടു തന്നെ പോകാൻ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറേയേറെ സുഹൃത്തുക്കളും ഉണ്ട് സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനിമുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക