ഹൈദരാബാദ്: തെലുഗ് താരവും ജന സേന പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി. അര ദശലക്ഷത്തിലധികം പേരാണ് പവര്‍ സ്റ്റാറിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പവന്‍കല്യാണ്‍ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ആണിത്.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രവേശനം ട്വിറ്ററില്‍ #PawanKalyanOnInstagram എന്ന ഹാഷ്ടാഗോടെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സിനിമയിലും തിരക്കിലാണ് പവന് കല്യാണ്‍. ഈ വര്‍ഷം മൂന്നു സിനിമകളിലാണ് കല്യാണ്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സമുദ്രക്കനിയുടെ ബ്രോ എന്ന ഫാന്റസി കോമഡി സിനിമ ഇതിനകം തന്നെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക