കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകളിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ഇരുവർക്കുമെതിരായ കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്.
ഹീനമായ രാഷ്ട്രീയവേട്ടയ്ക്കെതിരെ ജൂലൈ നാലിന് രാവിലെ 10 ന് ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് വ്യക്തമാക്കി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക