മലപ്പുറം ജില്ലയിലെ അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സുശീല(46) അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം.
അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവിൽ ഇറങ്ങിയത്. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്ക് വേണ്ടി സ്കൂബ ടീമടക്കം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അതേസമയം ഇവര്‍ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക