ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് മഴക്കാലം. ചെറിയ അശ്രദ്ധ വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരാറുണ്ട്. ചില ഭക്ഷണം സാധനങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഏതൊക്കെയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും നമുക്ക് നോക്കാം.
മഴക്കാലത്ത് തൈര് കഴിക്കുന്നത്ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.തൈര് തണുപ്പ് ആയതുകൊണ്ട് തന്നെ കഫക്കെട്ട് ചുമ എന്നിവക്കെല്ലാം കാരണമാകും. കൂൺ മഴക്കാലത്ത് കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യതവർദ്ധിപ്പിക്കും. മഴക്കാലത്ത് ഉണ്ടാകുന്ന കോണിൽ ബാക്ടീരിയ സാധ്യത വളരെയധികം കൂടുതലാണ്. തെരുവ് ഭക്ഷണങ്ങളായ ചാട്ട്, ബേൽപ്പൂരി, പാനിപൂരി എന്നിവ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. തെരുവ് ഭക്ഷണം ആയതുകൊണ്ട് തന്നെ മോശം വെള്ളം ഉപയോഗിച്ച് ഇവ പാകം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കടൽ മത്സ്യങ്ങളുടെ പ്രജനകാലം മഴക്കാലമായതിനാൽ കടൽ മത്സ്യങ്ങളും മഴക്കാലത്ത് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. നോൺവെജ് വിഭവങ്ങൾ മഴക്കാലത്ത് അധികം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. മഴക്കാലത്ത് ഇലക്കറികൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക. പച്ചക്കറികൾ നല്ലതുപോലെ വേവിച്ചു കഴിക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ടത് മഴക്കാലത്തും ആവശ്യമാണ് ശരീരത്തിൽ നിന്നും അഴുക്ക് പുറന്തള്ളാൻ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക