9 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ അഴൂർ ശാസ്തവട്ടം ചാരുവിള പുത്തൻവീട്ടിൽ മനോജ് (35)നാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുവർഷം വെറും തടവും പതിനായിരം രൂപ പിഴയും വിധിച്ച തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടുതൽ ശിക്ഷ അനുഭവിക്കണം എന്നും പറഞ്ഞു. ജഡ്ജി ആർ.രേഖയാണ് വിധി പ്രസ്താവിച്ചത്.
2021 മാർച്ച് മൂന്നിനും 20നും ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുന്ന കുട്ടിക്ക് നേരെ ഇയാൾ അശ്ലീല പദപ്രയോഗങ്ങളും അശ്ലീല അംഗ്യങ്ങളും കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്ക് നേരെയും പ്രതി അശ്ലീല പദപ്രയോഗം നടത്തി. സംഭവത്തിൽ ഭയന്ന് വീട്ടുകാർ ആദ്യ സംഭവത്തിന് പരാതി കൊടുത്തില്ല പിന്നീടും ആവർത്തിച്ചപ്പോൾ ചൈൽഡ് ലൈനിൽ വിളിച്ച് വിവരം പറയുകയായിരുന്നു. ചിറയൻകീഴ്പോലീസ് എത്തി ഇയാൾക്കെതിരെ കേസ് എടുത്തു. ചിറയൻകീഴ് സബ് ഇൻസ്പെക്ടർ വി.എസ് വിനീഷ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക