ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് പദ്മിനി. പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാർ.
വളരെ രസകരമായ ഒരു ചിത്രമായിരിക്കും പദ്മിനി എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.
ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് , ആർ ഒ – എ എസ് ദിനേശ്, പി ആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക