നമുക്ക് സീസണിൽ ധാരാളമായി കിട്ടുന്ന ചക്കക്കുരു ആളത്ര നിസ്സാരക്കാരൻ ഒന്നുമല്ല കേട്ടോ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻഎ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പലവിധ ഘടകങ്ങളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. സീസണിൽ വളരെയധികം ലഭ്യമാകുന്ന ചക്കക്കുരുവിന് നമ്മൾ അത്ര വില കൽപ്പിക്കാറില്ല എന്നതാണ് സത്യം.
കുറഞ്ഞ ഗ്ലൈസമിക്സ് സൂചിക ഉള്ളതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന ഒരു ഫലമാണ് ചക്ക. ചക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ക്യാൻസർ, ഹൃദ്രോഗം മുതലായ പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ചക്കക്കുരുവിൽ ധാരാളമായി അടങ്ങിയ ഫൈബർ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായകരമാണ്.
പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ചക്കക്കുരു രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ ഉറവിടമായ ചക്കക്കുരു എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ചക്കക്കുരു കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാകുന്നതിനും സഹായിക്കും. ചക്കക്കുരുവിൽ അടങ്ങിയ അയൺ വിളർച്ച ബാധിച്ചവർക്ക് വളരെ ഗുണം ചെയ്യും. കലോറി വളരെ കുറവായതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചക്കക്കുരു കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക