സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വയനാട് ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴ മൂലം കല്ലാർപുഴ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഴയുടെ അനന്തരഫലമായി താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ദേശീയ ദുരന്തനിവാരണ സേന വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലയോര മേഖലകളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് മാത്രമല്ല അനാവശ്യ യാത്രകൾക്ക് എല്ലാം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം ഫോൺ നമ്പറുകൾ ;04936-204151,8078409770
പ്രതികരിക്കാൻ ഇവിടെ എഴുതുക