തന്റെ ഫോട്ടോ പതിച്ച ആരാധകന്റെ ഓട്ടോയില്‍ സവാരി ചെയ്ത് നടി അനുമോള്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള ഓട്ടോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്.
തൃശൂര്‍ ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഈ ഓട്ടോ സജസ്റ്റ് ചെയ്യുന്നുണ്ട് അനു. ”ഓട്ടോയില്‍ എന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നിങ്ങള്‍ നല്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി” എന്നാണ് അനു വീഡിയോയ്ക്കൊപ്പം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക