തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വിളപ്പിൽശാല സ്വദേശി ജെ.എം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനി ബാധിച്ച് 11,418 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക