ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞ് കൊന്നു യുവാവ്.താനെ ജില്ലയിലെ ഡോംബിവാലിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അജ്ഞാതനെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി 9.30 ന് താക്കുര്‍ളിയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം നടന്നതെന്ന് തിലക്നഗര്‍ പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥന് പറഞ്ഞു.
കെട്ടിടത്തിലെ താമസക്കാരന് പൂച്ചയെ രണ്ടാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് എറിയുകയും പൂച്ച സംഭവസ്ഥലത്ത് തന്നെ ചാകുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക