റോജ, യോദ്ധ, സാലിം, യശ്വന്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് മധുബാല. തന്റെ കരിയറിന്റെ സുവർണ്ണവർഷങ്ങളിൽ എത്തി നിന്നപ്പോഴാണ് വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. സിനിമാ രംഗത്ത് പിന്നീട് സജീവമാകാതിരിക്കാനുള്ള കാരണം പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ബോളിവുഡില്‍ സിനിമ ചെയ്യുമ്പോള്‍ റോജ പോലുള്ള സിനിമകളില്‍ നിന്നുള്ള മാറ്റം എന്നെ വല്ലാതെ മടുപ്പിക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞുതുടങ്ങിയ താരം പിന്നീട് വിശദീകരിച്ചത് ഇങ്ങനെയാണ്.
’90കളില്‍ ബോളിവുഡ് നായകന്മാരുടെയും ആക്ഷൻ സ്റ്റോറികളുടെയും കാലമായിരുന്നു. അന്ന് തനിക്ക് കിട്ടിയിരുന്നത് കഥാപാത്രങ്ങള്‍ക്ക് രണ്ട് മൂന്ന് റൊമാന്റിക് ഡയലോഗുകള്‍ പറയാനുണ്ടാകും, കുറച്ചു കണ്ണീര് പൊഴിക്കും, നൃത്തം ചെയ്യും. മടുപ്പ് കാരണമാണ് സിനിമ വിട്ടതെന്നും താരം പറയുന്നു. ചെന്നൈയില്‍ വെച്ച് നടന്ന പ്രൈം വിഡിയോയുടെ മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ് എന്ന പരിപാടിയില്‍ ആണ് താരം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്‍ക്ക് പ്രായമായാല്‍ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാൻ ബുദ്ധിമുട്ടാണ്’. അജയ് ദേവ്ഗണിനൊപ്പം 1991ല്‍ ‘ഫൂല് ആര് കാന്തേ’ എന്ന ചിത്രത്തിലൂടെയാണ് താരം ബോളുവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഞാൻ അദ്ദേഹവും ഏതാണ്ട് ഒരുമിച്ച് സിനിമയില്‍ വന്നവരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കേണ്ട സാഹചര്യമാണ്. അത് എനിക്ക് താല്പര്യമില്ല’ എന്നും താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക