ബോളിവുഡിലെ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. നടൻ നായകനായെത്തി ബ്ലോക്ക് ബസ്റ്റർ ഹിറ്റടിച്ച ‘പഠാൻ’ സിനിമയ്ക്ക് ശേഷം താരത്തിന് ഡിമാൻഡ് വീണ്ടും കൂടുകയാണ്.
താരത്തിന്റെ വരാനിരിക്കുന്ന രണ്ട് വമ്പൻ സിനിമകളുടെ ട്രെയ്ലർ-ടീസർ എത്തുന്നതിനും മുൻപേ കോടികളെറിഞ്ഞാണ് ചിത്രത്തിന്റെ തിയേറ്റർ ഇതര അവകാശങ്ങൾ വിതരണക്കാർ സ്വന്തമാക്കിയത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’, രാജ്കുമാർ ഹിരാനിയുടെ ‘ഡുങ്കി’ എന്നീ സിനിമകൾ തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ തിയേറ്റർ ഇതര അവകാശം വിറ്റത് 480 കോടിക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സാറ്റ്ലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് അവകാശങ്ങളാണ് വിറ്റിരിക്കുന്നതെന്നാണ് വിവരം. ഇതിൽ ജവാന് 250 കോടി ഡുങ്കിക്ക് 230 കോടി എന്നിങ്ങനെയാണ് കണക്കെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റാണ് അദ്ദേഹത്തിന്റെ ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത്. ജവാനിൽ ഷാരൂഖിനൊപ്പം നയൻതാര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക