ഒൻപത് വയസുകാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിയായ അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജിന് (35) മൂന്നു വർഷം വെറും തടവിനും 10,000രൂപ പിഴയും വിധിച്ചു കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നൽകണം. 2021 മാർച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോൾ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്.
കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവർത്തിച്ചപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക