‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് ഗോപിക രമേശ്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. സിനിമ മേഖലയിലെ തന്റെ സുഹൃത്തുക്കളായ പ്രിയ വാര്യർ, നന്ദനാവർമ തുടങ്ങിയവർക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസകളുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക