ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ സീമന്ത ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സീമന്ത ചടങ്ങിലെ സജീവസാന്നിധ്യമായി നടി സംയുക്ത വർമ്മയേയും കാണാം. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
ജൂലൈ ആറിനാണ് ഉത്തര ഉണ്ണിയ്ക്കും നിതേഷ് നായർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. അമ്മയായ സന്തോഷം പങ്കുവച്ചുകൊണ്ട് ഉത്തര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. മകളുടെ പേരും ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട് ഉത്തര.
‘ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ധീമഹീ നിതേഷ് നായർ. സംസ്കൃതത്തിൽ ധീമഹി എന്നാൽ ജ്ഞാനി, ബുദ്ധിമാൻ എന്നാണർത്ഥം. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’, മകളെ പരിചയപ്പെടുത്തി ഉത്തര കുറിച്ചതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക