നമ്മുടെ ശരീരത്തിൽ ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ഏകദേശം 1.62 ബില്യൺ ആളുകൾ അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 24.8 ശതമാനം പേർക്ക് ഇരുമ്പിന്റെ കുറവോ വിളർച്ചയോ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഇരുമ്പ് നമ്മുടെ ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ്. നമ്മുടെ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് സഹായിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ്. ചുവന്ന രക്താണുക്കളിലെ പദാർത്ഥമായ ഹീമോഗ്ലോബിനാണ് നിങ്ങളുടെ ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ ശരീരത്തിലുടനീളം എത്തിക്കുന്നത്.
ശരീരത്തിലെ ഇരുമ്പിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹീമോഗ്ലോബിൻ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് വേണ്ടത്ര ഇരുമ്പ് ശരീരത്തിൽ ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ആരോഗ്യകരമായ ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല. ചുവന്ന രക്താണുക്കളുടെ അഭാവത്തെ ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ അഥവാ വിളർച്ച എന്ന് വിളിക്കുന്നു.
ക്ഷീണം, വിളറിയ അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ചർമ്മം, ശ്വാസം മുട്ടൽ, തലകറക്കം, തലവേദന, തണുത്ത കാലുകളും കൈകളും, നഖങ്ങൾ പൊട്ടുന്നത്, മുടി കൊഴിച്ചിൽ എന്നിവയാണ് ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക