മോഹൻലാൽ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമായ ‘ബറോസി’നായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ’ സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്.
ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലെ ഫൈറ്റ് പ്രീ വിഷ്വലൈസേഷന്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടറായ ജയ് ജെ ജക്രിയും സംഘവുമാണ് വീഡിയോയിലുള്ളത്.
170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സംവിധായകനായി മാത്രമല്ല, ചിത്രത്തിന്റെ ടൈറ്റില്‍ റോളിലും മോഹൻലാൽ എത്തുന്നുണ്ട്.
https://youtu.be/2osU3RTlGG0
ഓണം റിലീസായി ബിഗ് സ്ക്രീനിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് ആണ് വീഡിയോ പുറത്തുവിട്ടത്. ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച സമാനരംഗം എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക