മല്ലിയിലകൾ ഇന്ത്യൻ പാചകത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്. അത് സൂപ്പ്, സലാഡുകൾ, രസം, കറികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങളിൽ ചേർക്കുന്നു. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക, ഉപയോഗപ്രദമായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ധാരാളം ആനുകൂല്യങ്ങളും ഇവ നമുക്ക് നൽകുന്നു.
നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഇവ. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില.
മല്ലിയിലയിൽ ശ്രദ്ധേയമായ പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് .പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില. കൂടാതെ, ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്.
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും അവയ്ക്ക് ഉണ്ട്, ഇത് കോശജ്വലന വിരുദ്ധ, മൈക്രോബയൽ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകുന്നു.
മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻഎ, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു.
മല്ലിയിലയിലുള്ള അയേണ്‍ വിളര്‍ച്ചയെ തടയാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിലയുടെ ഉപയോഗം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും മല്ലിയിലയ്ക്ക് കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.
പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. അതിനാല്‍ വെള്ളത്തില്‍ മല്ലി കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മല്ലിയില കഴിക്കുന്നത് നല്ലാതാണെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. മല്ലിയിലയിലെ വിറ്റാമിനുകളും ധാതുക്കളും ഹോർമോൺ സംതുലനം സാധ്യമാക്കുന്നു. കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനും മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രാപ്തമാക്കുന്നു. ഇത് ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക