എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പപ്പടം. പപ്പടം ചുട്ടെടുത്തും കാച്ചിയും ഒക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇതുപോലൊരു വിഭവം ആദ്യമായിട്ടായിരിക്കും. പപ്പടം ഉപയോഗിച്ച് ഒരു തോരനാണ് ഉണ്ടാക്കുന്നത്. വളരെ സിമ്പിൾ ആയും രുചികരമായും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് പപ്പട തോരൻ.
ഇതിനായി ആദ്യം തന്നെ പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം പപ്പടം കാച്ചിയെടുത്ത് ചെറുതായി പൊടിച്ചു മാറ്റി വയ്ക്കുക. ഈ പാനിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ചതിനു ശേഷം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും പച്ചമുളക് ചേർത്ത് വഴറ്റുക. ചെറിയ ഉള്ളിക്ക് പകരം സവാള വേണമെങ്കിലും ഉപയോഗിക്കാം. ഇത് നന്നായി വഴട്ടിയതിന് ശേഷം ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം.
കുറച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് ഒരു പിടി തേങ്ങ ചിരകിയതും കൂടെ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പുചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തേങ്ങ നല്ലതുപോലെ വഴറ്റിക്കഴിഞ്ഞാൽ പപ്പടം പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം രണ്ടുമൂന്നു മിനിറ്റിന് ശേഷം തീ ഓഫ് ചെയ്യാം. ചൂടോടുകൂടി കഴിക്കുന്നതാണ് രുചികരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക