തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ടോവിനോ തോമസിന്റെ നായികയായി എത്തുന്ന പുതിയ ചിത്രം ഐഡന്റിറ്റി അണിയറയിൽ ഒരുങ്ങുന്നു. തെന്നിന്ത്യൻ താരസുന്ദരി തൃഷ നായികയാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഫോറൻസിക്ക് എന്നാ ടോവിനോ ചിത്രത്തിനു ശേഷം അഖിൽ പോൾ, അനസ് ഖാൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി.
50 കോടിയിൽ പരം മുതൽമുടക്കിൽ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങുന്ന ചിത്രത്തിന് 100ലധികം ദിവസത്തെ ചിത്രീകരണമാണ് പദ്ധതിയിടുന്നത്. ഇതിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാൻ വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ, ലിയോ എന്നി വമ്പൻ ചിത്രങ്ങൾക്കുശേഷം നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഐഡന്റിറ്റിക്ക് ഉണ്ട്. തൃഷ, ടോവിനോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ചുറി കൊച്ചു മോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക