പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം സലാറിന്റെ ടീസര്‍ 100 മില്യണ്‍ കടന്ന സന്തോഷത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഹോംബാലെ ഫിലിംസ് .ആഗസ്ത് അവസാനത്തോടെ സലാറിന്റെ ട്രെയിലര്‍ പുറത്തിറക്കുമെന്നും ഇപ്പോള്‍ തന്നെ കലണ്ടറില്‍ അടയാളപ്പെടുത്തി വയ്ക്കണമെന്നും ഹോംബാലെ ഫിലിംസ് അറിയിച്ചു.
സലാർ പാർട്ട് ഒന്ന് സീസ് ഫയർ എന്ന പേരിലാണ് പ്രശാന്ത് നീൽ ചിത്രത്തിന്റെ ആദ്യ ഭാഗം അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ സലാറിലെത്തുന്നുണ്ട്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവോ, ശ്രിയ റെഡ്ഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28നാണ് സലാർ തീയേറ്ററുകളിലെത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന് ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക