കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബസിലാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടര്‍ സീറ്റിനടുത്തേക്ക് വിളിച്ചിരുത്തിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു. കണ്ടക്ടര്‍ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിലേക്ക് പോകാനായി ആലുവയ്ക്കാണ് യാത്രക്കാരി ടിക്കറ്റെടുത്തത്. ഇവർ ആദ്യമിരുന്ന സീറ്റ് റിസർവേഷൻ സീറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ടക്ടർ ഇയാളുടെ അടുത്തുള്ള സീറ്റിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. അതിനു ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക