വിശ്വമഹാ കവി രവീന്ദ്ര നാഥ് ടാഗോറായി അനൂപം ഖേർ എത്തുന്നു.തന്റെ സിനിമാ ജീവിതത്തിലെ 538-ാം ചിത്രത്തിൽ ആണ് താരം ടാഗോറായി വേഷമിടുന്നത്. ടാഗോറായി വേഷമിട്ട് നിൽക്കുന്ന ചിത്രവും അനൂപം ഖേർ പങ്കുവെച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരം ഉടൻ പുറത്തു വിടുമെന്നും അനൂപം ഖേർ പറഞ്ഞു.
രവീന്ദ്രനാഥ് ടാഗോറായി വേഷമിടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി ആളുകളാണ് അനൂപം ഖേറിന്റെ മേക്ക് ഓവറിനെ അഭിനന്ദിച്ച് എത്തിയത്. ചിത്രം കണ്ടിട്ട് അനൂപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.
അനുരാഗ് ബാസു ഒരുക്കുന്ന ആന്തോളജി ചിത്രം മെട്രോ ഇൻ ദിനോയാണ് അനൂപം ഖേറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. 2024 മാർച്ച് 29ന് ചിത്രം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക