സ്റ്റൈൽ മന്നൻ രജനികാന്തും താരസുന്ദരി തമന്ന ബാട്ടിയയും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഒരു ദിവസം കൊണ്ട് തന്നെ അനിരുദ് രവിചന്ദർ സംഗീതം നൽകിയ കാവാല എന്ന ഗാനം 12 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
നടിയും അവതാരകയുമായ പേളി മാണിയുടെ മകൾ നില ബേബി ഈ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ട്വിറ്ററിൽ തമന്നയെ ട്വീറ്റ് ചെയ്ത് പേളി വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്രയും ക്യൂട്ട് ആയ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് തമന്ന പ്രതികരിച്ചു.
രജനീകാന്തിന്റെ 169 മത് ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന കേന്ദ്ര കഥാപാത്രമായി രജനി അഭിനയിക്കുമ്പോൾ കന്നട താരം ശിവരാജ് കുമാർ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു. ശിവ കാർത്തികേയൻ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക