അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വേതനം നൽകുവാനായി നഗരസഭകൾക്ക് 24.4 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
നേരത്തെ അനുവദിച്ച തുകയുടെ 60 ശതമാനത്തിൽ അധികം ഉപയോഗിച്ച നഗര തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും ധനവകുപ്പിന്റെ ബിഎഎംഎസ് ആപ്ലിക്കേഷൻ വഴി തുക അനുവദിച്ചത്.
മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം
ആറ് കോർപ്പറേഷനുകൾക്കും 56 നഗരസഭകൾക്കും ഈ തുക ലഭ്യമാകും. ഇതിനുപുറമേ ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നഗരസഭകൾക്ക് 29.85 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിൽ 23 കോടി രൂപ നഗരസഭകൾ ചിലവഴിച്ചു. തുടർന്നാണ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വീണ്ടും തുക അനുവദിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക