ടെലിവിഷൻ ഷോകളിലൂടെയും നിരവധി സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ജുവൽ മേരി. കഴിഞ്ഞദിവസമാണ് താരം തന്റെ 33 ആം പിറന്നാൾ കൂട്ടുകാർക്കൊപ്പം ആഘോഷിച്ചത്.ടെലിവിഷൻ താരമായി എത്തി പിന്നീട് സിനിമ മേഖലയിലേക്ക് കടന്ന താരമാണ് ജുവൽ മേരി.
2015ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെ നായികയായാണ് താരം സിനിമയിലെത്തിയത്. തുടർന്ന് ഉട്ടോപ്യയിലെ രാജാവ്, ഞാൻ മേരിക്കുട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റാനും താരത്തിനായി. നിരവധി ഷോകളിലൂടെ അവതാരകയായി മിനിസ്ക്രീനിൽ സജീവമാണ് ഇപ്പോൾ താരം.
ഇപ്പോൾ താരം തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. 2008 മുതൽ പ്രിയ സുഹൃത്തുക്കൾ നൽകിയ സ്നേഹം തന്നെ വീണ്ടും കലാലയ അനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി എന്നും കോളേജ് കാലഘട്ടം മുതൽ തനിക്കൊപ്പം ഉള്ള സുഹൃത്തുക്കളാണ് ഇവരെന്നും ആ സന്തോഷവും ചിരിയും ഇപ്പോഴും തുടരുന്നു എന്നും പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജുവൽ മേരി കുറിച്ചു.
പിറന്നാൾ ചിത്രങ്ങളോടൊപ്പം ജുവൽ മേരി പങ്കുവെച്ച് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
“33 എന്ന മാജിക് ആരംഭിക്കുന്നു. 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്സിനും വേണ്ടി ഒരുക്കിയ അമൂല്യമായ ആഘോഷങ്ങൾക്കും പാർട്ടികൾക്കും നന്ദി. കോളേജിലെ വാർഷിക ആഘോഷങ്ങൾക്കും കലാലയ അനുഭവങ്ങളിലേക്കും മടങ്ങിപ്പോയ പ്രതീതിയായിരുന്നു. നിങ്ങളിൽ എത്രപേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും? സ്നേഹവും ചിരിയും വീണ്ടും തുടരുകയാണ്”; ജുവല് മേരി കുറിച്ചു.
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പനിലാണ് ജുവൽ മേരി അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക