എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘അയ്യര്‍ കണ്ട ദുബായ്’യുടെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദുർഗ കൃഷ്ണയാണ് ചിത്രീകരണം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ധ്യാനിനും നിഷാദിനുമൊപ്പമുള്ള ചിത്രവും ദുർഗ പങ്കുവെച്ചിട്ടുണ്ട്.
വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്നേഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫിനാന്‍സ് കണ്ട്രോളര് – നിയാസ് എഫ് കെ, സ്റ്റുഡിയോ – ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ് – പിക്റ്റോറിയല്‍ എഫ് എക്സ്, മാര്‍ക്കറ്റിംഗ് – കണ്ടന്റ് ഫാക്റ്ററി, സ്റ്റില്‍സ് – കെ എന്‍ നിദാദ്, ഡിസൈന്‍സ് – യെല്ലോ ടൂത്ത്സ്, പി ആര് ഒ എ – എസ് ദിനേശ്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – സജീര്‍ കിച്ചു.
പ്രൊഡക്ഷന്‍ കണ്ട്രോളര് – ബിനു മുരളി, അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ് കെ മധു. പ്രഭ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ആനന്ദ് മധുസൂദനന് ആണ്. സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം ആര് രാജാകൃഷ്ണന്, കലാസംവിധാനം പ്രദീപ് എം വി, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക