തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്.
ഇനി കണ്ടെത്താനുള്ളത് റോബിന് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ്. മൂന്നാമത്തെ മൃതദേഹവും പുലിമുട്ടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഒരാളുടെ മൃതദേഹമാണ്.
തിങ്കളാഴ്ച രാവിലെയാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക