നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു. രണ്ടരവയസ്സുകാരി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ് . വയനാട് മേപ്പാടി മേലെ ഓട്ടോസ്റ്റാൻഡിലാണ് സംഭവം.
രക്ഷിതാക്കൾക്കെപ്പം വന്ന കുട്ടി നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടുമ്പോഴാണ് അപകടം.നത്തങ്കുനി ജയ്ഹിന്ദ് കോളനിയിലെ ലാവണ്യാ സുരേഷാണ് അപകടത്തിൽപ്പെട്ടത്. പുറകേ ഓടിയ ചെറിയമ്മക്കും പരുക്കേറ്റു. ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക