വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 10 കോടിയിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷൻ ത്രെഡ്സ്. ത്രെഡ്സിന്റെ മേധാവിയായ മാർക്ക് സക്കർബർഗ് ആണ് ഈ വിവരം പങ്കുവെച്ചത്.
ചരിത്രത്തിൽ ഇത്രവേഗം വളർച്ചയാർജിയ്ക്കുന്ന ആദ്യ ആപ്പ് എന്ന റെക്കോർഡ് ഇതോടെ ത്രെഡ്സിന് സ്വന്തമായി. രണ്ടുമാസംകൊണ്ട് പത്തുകോടി ഉപഭോക്താക്കൾ കടന്ന് റെക്കോർഡ് കരസ്ഥമാക്കിയ ചാറ്റ് ജിപിടിയെ പിന്നിലാക്കിയാണ് വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ട് പത്തു കോടി ഉപഭോക്താക്കൾ കടന്നു റെക്കോർഡ് ത്രെഡ്സിന് സ്വന്തമായത്.
ട്വിറ്റർ കില്ലർ എന്ന വിളിപ്പേരിൽ കഴിഞ്ഞയാഴ്ചയാണ് നൂറു രാജ്യങ്ങളിൽ ത്രെഡ്സ് സേവനം ആരംഭിച്ചത്. സേവനം തുടങ്ങി ആദ്യ ഏഴുമണിക്കൂറിനുള്ളിൽ തന്നെ ഒരുകോടി ഉപഭോക്താക്കളെ ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് അതേ മാതൃകയിൽ തന്നെ എത്തിയ ത്രെഡ്സിൽ നിരവധി മീഡിയ സെലിബ്രിറ്റികളും നെറ്റ്ഫ്ലിക്സ് സ്പോർട്ടിഫൈ, ആപ്പിൾ ഉൾപ്പെടെയുള്ള ബ്രാൻഡുകളും അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക