സിപിഎം ഏകസിവിൽകോഡ് വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികളിൽ നിന്ന് മാറി സിപിഐ ഉന്നത നേതൃത്വം . 15 ന് കോഴിക്കോട്ട്.നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്.
അതുകൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്നതിന് ഒപ്പം മുന്നണിയിൽ നിസ്സഹകരിച്ചെന്ന തോന്നലുണ്ടാകാതിരിക്കാൻ കൂടി കണക്കാക്കിയാണ് സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ഡെൽഹിയിലാകുമെന്ന വിശദീകരണമാണ് നേതൃത്വം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക