സംവിധായകൻ ഏബ്രിഡ് ഷൈൻ അവതരിപ്പിച്ച് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരുന്നു. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട് അഞ്ച് മണിക്ക് പുറത്ത് വിടും.
ബാദുഷ പ്രൊഡക്ഷൻസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ടൈറ്റിൽ പോസ്റ്ററിൽ സംവിധായകൻ ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.
മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുകയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക