സേമിയ ഉപയോഗിച്ച് പായസവും ഉപ്പുമാവുമെല്ലാം നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഒരു നാലുമണി പലഹാരം തയ്യാറാക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരം ആണ് ഇത്. സേമിയയും ഉരുളക്കിഴങ്ങും സവാളയും എല്ലാം ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം വേവിച്ച് ഉടച്ചെടുക്കണം. അതുപോലെതന്നെ സേമിയയും വേവിച്ച് ഊറ്റിവയ്ക്കണം. സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞു വയ്ക്കാം. പിന്നീട് വേവിച്ചുവച്ച സേമിയയും പുഴുങ്ങി എടുത്തുവെച്ച ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞെടുത്ത സവാളയും പച്ചമുളകും ഒരു പാത്രത്തിലിട്ട് യോജിപ്പിക്കണം.
ഇതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞതും ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് കടലമാവും ചേർത്ത് നല്ലതുപോലെ ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കണം. ചെറിയ ചെറിയ ഉരുളകളാക്കി ഇത് എണ്ണയിൽ വറുത്തു കോരാം. നല്ല ടേസ്റ്റി ആയ ടീ ടൈം സ്നാക്ക് റെഡിയായി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക