അധിക കടമെടുപ്പിന് അനുമതി തേടിക്കൊണ്ട് കേരളം കേന്ദ്രത്തെ സമീപിച്ചു. ഈ വർഷത്തേക്ക് താൽക്കാലിക ക്രമീകരണം എന്ന നിലയിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 1% കൂടി കടമെടുക്കുവാൻ അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചകൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
‘ഇന്ത്യൻ 2’ൽ സേനാപതിയായി മേക്കപ്പിടാൻ കമൽഹാസന് ദിവസവും 7 മണിക്കൂറോളം വേണമെന്ന് റിപ്പോർട്ട്
നിലവിൽ മൂന്ന് ശതമാനത്തോളമാണ് കടമെടുക്കുവാനുള്ള അനുമതി. ഇതുതന്നെ വെട്ടിക്കുറച്ചതുകൊണ്ട് 20,521 കോടി രൂപ മാത്രമാണ് ഈ കൊല്ലം കടമെടുക്കാവുന്നത്. എന്നാൽ ഇതിൽ പകുതിയോളം എടുത്തു കഴിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക