ജവാൻ സിനിമയിലെ ഷാറൂഖ് ഖാന്റെ മുട്ട ലുക്കിലുള്ള പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷാറൂഖ് തന്റെ കരിയറിൽ ആദ്യമായിട്ടാണ് മുട്ടയടിച്ചെത്തുന്നത്.
സംവിധായകൻ അറ്റ്ലി ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. അതിൽ ആരാധകരെ ഞെട്ടിച്ചത് താരം മുട്ടിയടിച്ചെത്തുന്ന ലുക്കാണ്. തുടർന്ന് താരത്തിന്റെ ലുക്ക് വലിയ ചർച്ചയാകുകയും ചെയ്തു.
സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം നയൻ താരയാണ് ഷാറൂഖിന്റെ നായകിയായി എത്തുന്നത്. ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായും ജവാനിലെത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയമണി, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക