ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡൽഹിയിൽ കരകവിഞ്ഞത്.
207.66 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ്. യമുനക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക