പശുവിൻ പാലിൽ കൊഴുപ്പിന്റെ അംശം കുറഞ്ഞത് 3.5% എങ്കിലും ഉണ്ടായിരിക്കണം. അതിനും താഴെയാണെങ്കിൽ വിലകുറയുകയോ ക്ഷീര സംഘത്തിൽ പാൽ സ്വീകരിക്കാതിരിക്കുകയോ ചെയ്യും. എങ്ങനെയാണ് പാലിന് കൊഴുപ്പ് കൂട്ടുക എന്നല്ലേ. കർഷകർ ഇക്കാര്യം അറിഞ്ഞിരിക്കണം.
പാൽ കറന്നു തുടങ്ങുമ്പോൾ കൊഴുപ്പ് കുറഞ്ഞ പാലും കറന്നു തീരാറാകുമ്പോൾ കൊഴുപ്പ് കൂടിയ പാലും ആണ് സാധാരണ വരിക. പാൽ പൂർണ്ണമായും കറന്നെടുക്കണം രാവിലെ കറക്കുന്ന പാലിൽ കൊഴുപ്പ് കുറവും വൈകിട്ട് കൊഴുപ്പ് കൂടുതലും ആയിരിക്കും.
അറിഞ്ഞിരിക്കാം പുതിനയിലയുടെ ആരോഗ്യഗുണങ്ങള്‍…
ചൂടുകാലത്ത് പാലിന് കൊഴുപ്പ് കുറവായിരിക്കും. പ്രസവം കഴിഞ്ഞ ആദ്യത്തെ രണ്ട് മാസം കൊഴുപ്പിന്റെ അംശം കുറയാനുള്ള സാധ്യതയുണ്ട്. ഇതിനായി ശ്രദ്ധിക്കേണ്ടത് തീറ്റയിൽ ശരിയായ അളവിൽ നാരിന്റെ അംശം ഉണ്ടായിരിക്കണം എന്നതാണ്. പച്ചപ്പുല്ല്, വൈക്കോൽ, സൈലേജ് തുടങ്ങിയ നാരു കലർന്ന തീറ്റ കാലിത്തീറ്റയോടൊപ്പം നൽകുവാൻ ശ്രദ്ധിക്കുക. കാലിത്തീറ്റ വെള്ളം ഒഴിക്കാതെ പെല്ലറ്റ് രൂപത്തിൽ തന്നെ നൽകുവാൻ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക