ചായക്ക് സ്നാക്സ് ഒന്നുമില്ലാതിരിക്കുന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഇനി പറയുന്നത്. പഴം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒന്നാണ് ഇത്.
ഇതിനായി ആദ്യം തന്നെ മിക്സിയുടെ വലിയ ജാറിൽ മൂന്ന് പഴവും രണ്ട് മുട്ടയും 7 ഈന്തപ്പഴവും അരക്കപ്പ് വെജിറ്റബിൾ ഓയിലും കൂടി നല്ലതുപോലെ അടിച്ചെടുക്കണം.ഈ മിക്സിലേക്ക് 250 ഗ്രാം ഗോതമ്പ് പൊടിയും കാൽ കപ്പ് പാലും കൂടി ചേർത്ത് ഇഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കണം. ഇതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കുക. മറ്റൊരു പാത്രത്തിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുത്തശേഷം ചൂടാക്കി വെച്ച പാനിൽ 45 മിനിറ്റോളം അടച്ചുവെച്ച് വേവിച്ചെടുക്കണം. പഴം ഉപയോഗിച്ച് ഹെൽത്തി ആയ ഒരു നാലുമണി പലഹാരം തയ്യാറായിക്കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക