നടൻ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും എഴുതുന്ന ക്യാപ്ഷനുകളും ഇപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോക ഹെവി വെയ്റ്റ് ചാമ്പ്യനായ ആന്തണി ജോഷ്വായാണ് രമേഷ് പിഷാരടിക്കൊപ്പമുള്ളത്. പക്ഷേ ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിലെ ജോഷ്വായുടെ മെഴുക് പ്രതിമയാണ് എന്ന് സൂക്ഷിച്ചുനോക്കിയാണ് മനസ്സിലാകുക. വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ എന്നാണ് ഫോട്ടോയ്ക്ക് രമേഷ് പിഷാരടി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും രമേഷ് പിഷാരടി പങ്കുവെച്ച ഫോട്ടോ ഹിറ്റായിരിക്കുകയാണ്
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക