മാങ്ങ ചമ്മന്തി ഇഷ്ടമല്ലാത്തവരായിആരും തന്നെ ഉണ്ടാകില്ല. കറിയൊന്നും ഇല്ലെങ്കിലും ഒരു മാങ്ങ ചമ്മന്തി ഉണ്ടെങ്കിൽ ചിലർക്ക് ചോറുണ്ണുന്നതിന് മറ്റൊന്നും ആവശ്യമില്ല. പച്ചമാങ്ങ ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആദ്യം മാങ്ങാ കഷ്ണം ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക്, കുറച്ച് കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടുമൂന്നു ചെറിയ ഉള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കാം. ഇതിലേക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് കൊടുത്ത് പാകത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. നാവിൽ വെള്ളമൂറുന്ന പച്ചമാങ്ങ ചമ്മന്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക