ചന്ദ്രോപരിതത്തിലെ രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണം തറയിൽ നിന്ന് 2.35നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് ത്രീയുടെ ഏഴാം ദൗത്യമാണ് ചന്ദ്രയാൻ 3.
ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ 3 പേടകം ഓഗസ്റ്റ് 23ന് ചന്ദ്രനിൽ എത്തും. ഭൂമിയിൽനിന്ന് 36500 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ പാർക്കിംഗ് ഓർബിറ്റിലേക്കാണ് ചന്ദ്രയാൻ നീങ്ങുന്നത്. പാർക്കിംഗ് ഓർബിറ്റിൽ നിന്ന് 5 ഘട്ടമായി ഭൂമിയിൽ നിന്നുള്ള അകലം വർദ്ധിപ്പിക്കും. ലാൻഡറും റോവറും പ്രൊപ്പൽഷൻ മോഡ്യൂളും ചേർത്ത് വാഹനത്തിന്റെ ആകെ ഭാരം 3900 കിലോഗ്രാം ആണ്. എൽ വി എം ത്രി റോക്കറ്റ് ആണ് രാജ്യത്തിന്റെ അഭിമാനത്തോടൊപ്പം ചന്ദ്രയാൻ പേടകവും വഹിച്ച് പറന്നുയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക