കൊല്ലം: വ്യാജരേഖ കെട്ടിച്ചമച്ച് സർക്കാർ ജോലിയിൽ കേറാൻ ശ്രമം ശ്രമം. കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് അറസ്റ്റിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി എസ് സിയും വെളിപ്പെടുത്തി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് യുവതി വ്യാജ രേഖകളുമായി ജോലിക്ക് എത്തിയത്.
സമാന രീതിയിൽ വ്യാജ രേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു എന്നാണ് കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക