ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പല ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ ഇറങ്ങുന്നത്. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇ സന്ദർശിക്കുന്നത്.
രാവിലെ 9.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മോദി വിമാനമിറങ്ങും. ഉടൻ തന്നെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച നടക്കും. ഇരുരാജ്യങ്ങളും തമ്മില്‍ രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക