കോഴിക്കോട്: ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തു. കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീനാണ് ആത്മഹത്യക്ക് ശ്രമിക്കുകയും ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തത്.
കൊയിലാണ്ടി എക്സൈസ് വിഭാഗം നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് കഞ്ചാവും ഹാൻസും പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക