കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന കറുപ്പ് നിറം പലരുടെയും ആത്മവിശ്വാസം കെടുത്താറുണ്ട്. ഉറക്ക കുറവും, മാനസിക സമ്മര്‍ദ്ദം, മോശം ഭക്ഷണം ഇവയൊക്കെ കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പിന് കാരണമാണ്. ചില പൊടികൈകൾ പരീക്ഷിക്കുന്നത് ഇവ മട്ടൻ നമ്മെ സഹായിക്കുന്നു.
ത്രിഫല – അര ടീസ്പൂണ്‍ ത്രിഫലപ്പൊടു കുറച്ച് വെള്ളത്തില്‍ കുതിർത്ത് അരച്ചെടുക്കണം. ഇത് കണ്ണിന് താഴെ പുരട്ടി 10-15 മിനിറ്റ് വെച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. കണ്ണിലെ കരുവാളിപ്പ് മാറ്റാൻ ത്രിഫല നല്ലതാണ്.
കറ്റാര്‍വാഴ – കറ്റാര്‍വാഴയുടെ ജെല്‍ കണ്ണിന് ചുറ്റും പുരട്ടി മസ്സാജ് ചെയ്യാം. 10-15 മിനിറ്റിന് ശേഷം കഴുകികളയാം. കറ്റാര്‍വാഴയുടെ മോയിസ്ച്ചറൈസിങ് ഗുണം കണ്ണിലെ വീക്കം കുറയ്ക്കാനും കറുപ്പ് നിറം മാറ്റാനും സഹായിക്കും.
വെള്ളരിക്ക – തണുത്ത വെള്ളരിക്കാ വട്ടത്തിൽ മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കാം. കണ്ണുകളടച്ച് 10 മിനിറ്റ് വിശ്രമിക്കുകയുമാകാം. കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പ് മാറ്റാനും കണ്ണിന്റെ ക്ഷീണം മാറാനുമുള്ള ആന്റിഓക്സിഡന്റുകള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞള്‍ – ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടി ഏതാനും തുള്ള പൈനാപ്പിള്‍ ജ്യൂസുമായി കലര്‍ത്തി പേസ്റ്റാക്കി കണ്ണിന് ചുറ്റും പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും നിഫവ്യത്യാസം അകറ്റാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക