കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ കണ്ട് ബിജു പ്രഭാകർ. നിലവിൽ ഗതാഗത വകുപ്പിന്റെ ചുമതല കൂടിയുള്ളതിനാൽ സിഎംഡി സ്ഥാനത്തേക്ക് മാത്രമായി മറ്റൊരാളെ നിയമിക്കണം എന്നാണ് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
കെഎസ്ആർടിസിയുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് 20 നു മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ മാസത്തെ ശമ്പള വിതരണം ധനവകുപ്പ് കൃത്യമായി പണം അനുവദിക്കാത്തതിനാൽ മുടങ്ങിയിരിക്കുകയാണ്. 30 കോടി രൂപയാണ് ശമ്പളത്തിനായി ധനവകുപ്പ് നൽകുന്നത്. ആദ്യ ഗഡു മാത്രമാണ് കഴിഞ്ഞദിവസം നൽകാൻ ആയത്.
കഴിഞ്ഞദിവസം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു. ശമ്പള വിതരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ തന്നെ സിഎംഡി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെഎസ്ആർടിസിയും ഗതാഗത മന്ത്രിയും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക