റാങ്കിംഗ് സീരീസ് ടൂർണമെന്റിൽ നിന്നും പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്. മത്സരത്തിന് തൊട്ടുമുമ്പാണ് താരത്തിന്റെ പിന്മാറ്റം. അനാരോഗ്യം കാരണമാണ് പിന്മാറ്റം എന്നാണ് താരം സ്പോർട്സ് അതോറിറ്റിയെ അറിയിച്ചത്.
ഡൽഹിയിൽ നടന്ന ബ്രിഡ്ജ് ഭൂഷനെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന ആളായിരുന്നു വിനേഷ് ഫോഗട്ട്. വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിഡ്ജ് ഭൂഷൻ നടത്തിയ ലൈംഗികാതിക്രമങ്ങൾക്കെതിരെ ആയിരുന്നു ഗുസ്തി താരങ്ങളുടെ സമരം. ബജരംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ പങ്കെടുത്ത സമരം കഴിഞ്ഞ മാസം കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ എന്നിവർ വിഷയത്തിൽ അന്വേഷണം നടത്താമെന്ന് നൽകിയ ഉറപ്പിന്മേൽ കഴിഞ്ഞ മാസമാണ് അവസാനിപ്പിച്ചത്.
സാധാരണ 53 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഫോഗട്ട് ഇത്തവണ 55 കിലോ വിഭാഗത്തിൽ ആയിരുന്നു മത്സരിക്കാൻ ഇരുന്നത്. താരം പിന്മാറിയതോടെ 59 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന സംഗീത ഫോഗട്ട്മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക