തീ കത്തിക്കാതെ ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ നമുക്ക് എളുപ്പത്തിൽ ഒരു രസം തയ്യാറാക്കിയാലോ. തക്കാളി രസവും പച്ചമുളക് രസവും ഒക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ നാരങ്ങ വെച്ചാണ് ഇന്ന് നമ്മൾ രസം ഉണ്ടാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് തിളച്ച വെള്ളമാണ്. ഇതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞത്, കറിവേപ്പില,പച്ചമുളക്, ചതച്ചെടുത്ത വെളുത്തുള്ളി, പൊടിച്ച കുരുമുളക്, ജീരകം പൊടിച്ചത്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ഒരു മുറി നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിക്കണം. നല്ല രുചിയൂറുന്ന നാരങ്ങാ രസം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക